സപ്‌ളൈകോയുടെ 2022-23 സീസണിലെ രണ്ടാം വിളയ്ക്കുള്ള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്‌ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കും. 2022 ഡിസംബറിലാണ് രണ്ടാം വിളയ്ക്കുള്ള നെല്ല് സംഭരണം ആരംഭിച്ചത്. താത്പര്യമുള്ള കർഷകർ www.supplycopaddy.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡ്, കൃഷിസ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ അനിവാര്യമാണ്.
രണ്ടാം വിള സീസൺ നെല്ല് സംഭരണം 2023 ജൂൺ 30 ന് അവസാനിക്കും. അഞ്ച് ഏക്കർ വരെ കൃഷി ചെയ്യുന്ന ചെറുകിട നാമമാത്ര കർഷകർക്കും 25 ഏക്കർ വരെ കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്കും സംസ്ഥാന പ്രോത്സാഹന ബോണസ് ഉൾപ്പെടെ നെല്ലിന് കിലോഗ്രാമിന് 28.20 രൂപ ലഭിക്കും. ഇതിലധികം കൃഷി ചെയ്യുന്ന കർഷകർക്കും ഗ്രൂപ്പുകൾക്കും താങ്ങുവിലയായ 20.40 രൂപ മാത്രമെ ലഭിക്കുകയുള്ളൂ.