തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഫെബ്രുവരി 28 ന് നടക്കുന്ന വൈഗ ബി ടു ബി മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷി അനുബന്ധ മൈക്രോ സ്മാൾ ആൻഡ് മീഡിയം എൻ്റർപ്രൈസസ് വിഭാഗങ്ങൾക്ക് ജനുവരി 31ന് മുൻപായി രജിസ്റ്റർ ചെയ്യാം.
കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുവേണ്ട അസംസ്കൃത ഉത്പന്നങ്ങളും, മൂല്യ വർദ്ധിത ഉത്പന്നങ്ങളും വിൽക്കാനും വാങ്ങാനും ഉത്പാദകരും ഉപഭോക്താക്കളും/സംരംഭകരേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് മീറ്റ് സഹായിക്കും. വിവരങ്ങൾക്ക് : 9387877557, 9846831761.