The Department of Agriculture organizes international workshops and agricultural exhibitions

കാർഷിക ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യ വത്കരണം, മൂല്യവർധനവ്, വിപണനം തുടങ്ങിയവയെ മുൻനിർത്തി കൃഷി വകുപ്പ് അന്താരാഷ്ട്ര ശില്പശാലയും, കാർഷിക പ്രദർശനവും സംഘടിപ്പിക്കുന്നു.
കാർഷിക മേഖലയ്ക്ക്കൂടുതൽ ഉണർവ്നൽകുന്നതിനായി കേരളത്തിലെ കർഷകരുടെയും സംരംഭങ്ങളുടെയും ശാസ്ത്രജ്ഞരുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടുകൂടി കേരള സർക്കാർ  2016 മുതൽ ആരംഭിച്ച അന്താരാഷ്ട്ര ശില്പശാലയാണ് വൈഗ. വൈഗയുടെ ആറാമത്പതിപ്പ് 2023 ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുവച്ചു നടത്തും.

വൈഗ 2023

വിവിധ വിഷയങ്ങളെ ആസ്പദമാക്കി കർഷകർക്കും കാർഷിക സംരംഭകർക്കുമായി വിവിധ വേദികളിലായി സാങ്കേതിക സെഷനുകളും കാർഷികമേഖലയിലെ നൂതനസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനസ്റ്റാളുകളും ഉണ്ടായിരിക്കും. കാർഷിക സംരംഭകർക്കായി ബി2ബി മീറ്റും സംഘടിപ്പിക്കും. കർഷകർക്കും, സംരംഭകർക്കും വൈഗ 2023 വേദിയിൽ വിവിധവിഷയങ്ങളിലെ സെമിനാറുകൾ, പ്രൊജക്റ്റ്വർക്ക്ഷോപ്പ്, ബി2ബി മീറ്റ്എന്നിവയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം www.vaigakerala.com എന്നവെബ്സൈറ്റിൽഉൾപ്പെടുത്തിയിട്ടുണ്ട്. വൈഗയുടെ വേദിയിൽ സ്റ്റാളുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാണ്.