കാര്‍ഷിക മേഖലയില്‍ കേരളവും ആന്ധ്രാ പ്രദേശും നടപ്പാക്കുന്ന നവീന ആശയങ്ങള്‍ പരസ്പരം പങ്കുവയ്ക്കുവാന്‍ ആന്ധ്രാപ്രദേശ് കൃഷി വകുപ്പുമായി ധാരണയായി. നവീന കൃഷി രീതികള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാര്‍ഷിക മേഖലയിലെ ഉപയോഗം, കര്‍ഷകര്‍ക്ക് നല്കുന്ന വിവിധ സേവനങ്ങള്‍, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം, റൈത്തു ബറോസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവ ഇരു സംസ്ഥാനങ്ങളിലും ഫലപ്രദമായി നടപ്പാക്കുവാന്‍ ആവശ്യമായ വിവരങ്ങള്‍ പങ്കു വക്കുവാനാണ് തീരുമാനമായത്.
ആന്ധ്രാ പ്രദേശിലെ കൃഷി രീതികളും റൈത്തു ബറോസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും പഠിക്കുവാന്‍ കേരളത്തില്‍ നിന്ന് എത്തിയ പഠന സംഘത്തോടൊപ്പം ആന്ധ്രാ കൃഷി വകുപ്പുമന്ത്രിയുമായും ഉയര്‍ന്ന കൃഷി ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയില്‍ കരളത്തിലെ ജൈവ വൈവിധ്യം, കൃഷിക്കൂട്ടങ്ങള്‍, കൃഷി മന്ത്രിയുട കൃഷി ദര്ശന് പരിപാടി, കേരള സംസ്ഥാന കാര്‍ഷിക ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ആന്ധ്രാ സര്‍ക്കാരിന് പരിചയപ്പെടുത്തി.
റൈത്ത് ബറോസ കേന്ദ്രങ്ങളുടെ രൂപീകരണവും അത് ആന്ധ്രയുടെ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ മാറ്റങ്ങളും ആന്ധ്രാ കൃഷി വകുപ്പുമന്ത്രി പങ്കു വച്ചു. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ ജിഡിപിയില്‍ വര്‍ദ്ധനവ് ഉണ്ടാക്കുവാന്‍ റൈത്ത് ബറോസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് സാദ്ധ്യമായെന്നും ആന്ധ്രാ സര്‍ക്കാരിന്റെ E-Crop സംവിധനത്തിലൂടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്നുണ്ട്.
കേന്ദ്രാവിഷ്കൃത പദ്ധതികളെ ഫലപ്രദമായി സംസ്ഥാനത്തിന്റെ പദ്ധതികളുമായി സംയോജിപ്പിച്ചു നടപ്പാക്കുന്നതില്‍ ആന്ധ്രാ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ വിശദീകരിച്ചു.