smam

കാര്‍ഷികമേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്ര വല്‍ക്കരണ ഉപ പദ്ധതി SMAM) ഈ പദ്ധതിയിന്‍ കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്കരണ മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കി വരുന്നു. ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40% മുതല്‍ 60% വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, FPO കള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്‍ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80% എന്ന നിരക്കില്‍ 8 ലക്ഷം രൂപ സാമ്പത്തിക സഹായവും അനുവദിക്കുന്നു.

ഈ പദ്ധതി പൂര്‍ണ്ണമായും ഓണ്‍ ലൈനായാണ് നടപ്പിലാക്കുന്നതെന്നതിനാല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകേണ്ടതില്ല. ഈ പദ്ധതിയില്‍ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. 2022-2023 സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഈ പോര്‍ട്ടലില്‍ 30.09.2022 മുതല്‍ നല്‍കാവുന്നതാണ്. കാര്‍ഷിക യന്ത്ര വല്‍ക്കരണ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിലെ 0471-2306748, 9497003097, 8943485023, 9895440373, 9567992358 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.