World Market AgriExpo 2022 has started

വേൾഡ് മാർക്കറ്റ് അഗ്രിഎക്സ്പോ 2022 ആരംഭിച്ചു

സംസ്ഥാന കൃഷിവകുപ്പിനു കീഴിൽ തിരുവനന്തപുരം ആനയറയിൽ പ്രവർത്തിക്കുന്ന വേൾഡ് മാർക്കറ്റും വേൾഡ് മാർക്കറ്റ് ഷോപ്പ് ഒാണേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രി എക്സ്പോ 2022 സെപ്റ്റംബർ 5-ന് ആരംഭിച്ചു. എക്സ്പോയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 6-ന് കൃഷിമന്ത്രി പി. പ്രസാദ് നിർവ്വഹിക്കുകയുണ്ടായി ഓണഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 5 മുതൽ 11 വരെ നടക്കുന്ന എക്സിബിഷനിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം അക്വാഷോ, ഓണവിപണി, ഫുഡ്ഫെസ്റ്റ്, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനം, ട്രേഡ് ഫെയർ, കാർഷിക സെമിനാറുകൾ എന്നിവയും പ്രദർശന നഗരിയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 10 മണി വരെയാണ് എക്സിബിഷൻ. വൈകുന്നേരം 7 മണി മുതൽ എല്ലാ ദിവസവും വിവിധ കലാപരിപാടികളും പ്രധാന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്.