Natupeethika container of Department of Agriculture to promote local produce

പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന്റെ നാട്ടുപീടിക കണ്ടെയ്നർ

ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാകാൻ കൃഷി വകുപ്പ് ആരോഗ്യ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. നമുക്ക് ആവശ്യമുള്ളത് നമ്മൾ തന്നെ ഉത്പാദിപ്പിച്ച് ഉപയോഗിക്കുക എന്ന ശീലത്തിലേക്ക് മലയാളികളെ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് വകുപ്പ്. ഇതിന്റെ ഭാഗമായാണ് ഞങ്ങളും കൃഷിയിലേക്ക്, കൃഷി ദർശൻ, കാർഷിക അവാർഡുകൾ പോലുള്ള പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. വിളയെ അടിസ്ഥാനമാക്കിയല്ല വിളയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷി സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ വിപണനം ചെയ്യുന്നതിനായി കൃഷി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സമൃദ്ധി-നാട്ടുപീടിക. പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 19ന് സംസ്ഥാനതലത്തിൽ 32 കണ്ടെയ്നർ ഷോപ്പുകൾ നാടിന് സമർപ്പിക്കും. വിപണിയിലെ വില നിയന്ത്രിക്കാനും ഗുണമേൻമയുള്ള ഉത്പന്നങ്ങൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാനും ഇത്തരം പദ്ധതികൾ സഹായിക്കും.