മണ്ണ് പരിശോധനയുടെ വിളപരിപാലന ശുപാർശകൾ ഇനി മലയാളത്തിലും ലഭ്യമാകും
“സോയിൽ ഹെൽത്ത് കാർഡു”കൾ മുഖേന കർഷകർക്ക് നൽകുന്ന കാർഷിക വിള പരിപാലന ശുപാർശകൾ ഇനി മലയാളത്തിൽ കൂടി ലഭ്യമാക്കും.
കൃഷിയിടത്തിലെ മണ്ണ് പരിശോധനയ്ക്കുശേഷം നിലവിൽ കൃഷി വകുപ്പിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന “സോയിൽ ഹെൽത്ത് കാർഡു”കളിൽ മണ്ണിന്റെ സ്വഭാവത്തെക്കുറിച്ചും കർഷകർ അനുവർത്തിക്കേണ്ട കൃഷി പരിപാലനമുറകളെ കുറിച്ചുമുള്ള അറിയിപ്പുകളും ശുപാർശകളും ഇംഗ്ലീഷ് ഭാഷയിലാണ് അച്ചടിച്ചു
നൽകുന്നത്. ഇത് ശുപാർശകൾ അനുസരിച്ചുള്ള കാർഷിക മുറകൾ സ്വീകരിക്കുന്നതിന് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആയതിനാലാണ് സോയിൽ ഹെൽത്ത് കാർഡ് വഴി നൽകുന്ന അറിയിപ്പുകളും ശുപാർശകളും മലയാളത്തിലാക്കുന്നതിന് തീരുമാനിച്ചത്.