ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ പ്രദേശങ്ങൾ പീരുമേട് എം.എൽ.എ വാഴൂർ സോമൻ, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവരോടൊപ്പം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.