കരിമ്പുവിത്തുല്‍പാദന കേന്ദ്രം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു
കാര്‍ഷിക വികസന കര്‍ഷക വകുപ്പിന്‍റെ കീഴില്‍ പന്തളത്ത് പ്രവര്‍ത്തിക്കുന്ന കരിമ്പ് വിത്തുല്പാദന കേന്ദ്രത്തില്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി 165 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന് (17.09.2021) നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് പന്തളം ഫാമില്‍ നടന്ന ചടങ്ങില്‍. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിജയത്തെക്കുറിച്ചും ജനപങ്കാളിത്തത്തെ കുറിച്ചും അദ്ധ്യക്ഷന്‍ സൂചിപ്പിച്ചു. നെല്‍കൃഷി വികസിപ്പിച്ച് ലഭിക്കുന്ന വിഷരഹിതമായ ഉത്പന്നം څപന്തളം റൈസ്چ എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ അദ്ദേഹം കൃഷി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എം. എല്‍. എ. ഫണ്ടും ഇതിനായി വിനിയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഫാമിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ദദ്രപീപം കൊളുത്തി നിര്‍വ്വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ അര നൂറ്റാണ്ട് മുന്‍പ് പന്തളം ഫാം സ്ഥാപക്കാനുണ്ടായ പ്രദേശത്തെ സവിശേഷതകള്‍ അദ്ദേഹം വിശദീകരിച്ചു. നാടിന്‍റെ വികസനത്തോടൊപ്പം ഭക്ഷണം എന്ന ആവശ്യം നിറവേറ്റുന്നതിനായി കൃഷിയും വികസിക്കണം. മണ്ണുമായി ബന്ധപ്പെടാത്തവര്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് അര്‍ഹതയില്ല. കൃഷിക്കാരന്‍റെ വരുമാനം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പന്തളത്തും സമീപ പ്രദേശങ്ങളിലും കരിമ്പുകൃഷി വ്യാപിപ്പിച്ച് څജൈവശര്‍ക്കരچ ഉത്പാദിപ്പിക്കുകയും ആയത് څഅജഋഉഅچഎന്ന കേന്ദ്ര ഗവ. സ്ഥാപനത്തിന്‍റെ സഹായത്തോടെ കയറ്റുമതി ചെയ്യുന്നതിനുമുളള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിലേയ്ക്ക് കര്‍ഷകര്‍ക്കാവശ്യമായ പരിശീലനം, കൃഷിയ്ക്കുളള സാങ്കേതിക- സാമ്പത്തിക സഹായം, ഉത്പന്ന സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കുളള സൗകര്യങ്ങള്‍ നല്‍കുന്നതിനും ഉദ്ദേശിക്കുന്നു. സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുളള څഭാരതീയ പ്രകൃതി കൃഷി പദ്ധതിچ ലക്ഷ്യമിട്ടിരിക്കുന്ന 5000 ഹെക്ടറിനപ്പുറം 23556 ഹെക്ടറില്‍ കൃഷി വ്യാപിപ്പിച്ചുകൊണ്ട് പൂര്‍ത്തീകരിച്ചു. ഇതോടൊപ്പം പച്ചക്കറി മേഖലയില്‍ 17 ലക്ഷം ടണ്‍ എന്ന റെക്കോഡ് ഉത്പാദനം ഇക്കഴിഞ്ഞ ഓണക്കാലത്ത് കൈവരിച്ചു. ജനകീയ ക്യാമ്പയിന്‍ മാതൃകയില്‍ പദ്ധതി നടപ്പിലാക്കി പച്ചക്കറിയില്‍ സംസ്ഥാനത്തെ സ്വയം പര്യാപതയിലെത്തിക്കുവാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കര്‍ഷകത്തൊഴിലാളി പ്രതിനിധി ശ്രീമതി. ബി. രാധാമണിയമ്മയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ അനില്‍, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, പത്തനംതിട്ട ജില്ലാ വികസന കാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ഹോര്‍ട്ടികോര്‍പ്പ് എം.ഡി. ജെ സജീവ്, പത്തനംതിട്ട സി.പി.ഐ ജില്ലാ സെക്രട്ടറി എം.പി ജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യോഗത്തിന് കൃഷി അഡീഷണല്‍ ഡയറക്ടര്‍ സോണിയ വി. ആര്‍ സ്വാഗതവും പത്തനംതിട്ട പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ജോര്‍ജ്ജ് ബോബി നന്ദിയും രേഖപ്പെടുത്തി.