പിരപ്പമൺകാട് പാടശേഖരത്തിൽ കൊയ്ത്തുൽസവം
ഇടക്കോട് പിരപ്പമൺകാട് പാടശേഖരത്തിൽ കൊയ്ത്തുൽത്സവം നടന്നു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരിൽ ഒരു റൈസ് ബ്രാൻഡ് ഉണ്ടാക്കി ഉൽപ്പന്നം വിപണിയിലെത്തിക്കും. വിഷരഹിതമായ ഭക്ഷണത്തിനും ആരോഗ്യത്തിനും പ്രാദേശികമായി ഉത്പാദിപ്പിക്കാവുന്ന കർഷകരുടെ ഉൽപ്പന്നങ്ങളെ ഉപയോഗപെടുത്തണം.