Nutritional Prosperity Mission to ensure health care of the people of Kerala

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ  പോഷക സമൃദ്ധി മിഷൻ

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന രീതിയിൽ കേരളത്തിലെ കാർഷിക മേഖലയെ സമയബന്ധിതമായി കൂടുതൽ ഫലപ്രദവും ചലനാത്മകവുമാക്കുന്നതിനും ഉൽപാദനം, വിപണനം, മൂല്യ വർദ്ധനവ്, ആരോഗ്യം എന്നീ മേഖലകൾ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ക്യാമ്പയിൻ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പോഷക സമൃദ്ധി മിഷൻ രൂപീകൃതമായിരിക്കുന്നു .

പച്ചക്കറി,പയർ വർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയുടെ ആവശ്യ അളവിലുള്ള ഉപയോഗത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക. പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക.  പോഷക പ്രാധാന്യമുള്ള ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള വിളകളുടെ ഉത്പാദനവും ഉപയോഗവും വ്യാപകമാക്കുക.പയറുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനം ആരോഗ്യ സൂചികക്ക് അനുസൃതമായി വർദ്ധിപ്പിക്കുക. കൂൺ കൃഷിയും കൂൺ അടിസ്ഥാനമാക്കിയ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക. ഉത്തമ കൃഷി രീതികളിലൂടെയും ജൈവകൃഷി രീതികളിലൂടെയും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക. ഉൽപാദനം, വിപണനം, മൂല്യ വർദ്ധനവ് എന്നീ മേഖലകളിൽ ലഭ്യമായ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക. പോഷക ഭക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകി ജീവിതശൈലി രോഗങ്ങളിൽ നിന്നും വിമുക്തി നേടുവാൻ ജനങ്ങളെ പ്രേരിപ്പിക്കുക. എന്നിവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ.