Agricultural practices adapted to climate change should be adopted
 സംസ്ഥാന കൃഷിവകുപ്പ് കായംകുളത്ത് വച്ച് സംഘടിപ്പിച്ച കർഷകസഭകളുടെ സംസ്ഥാനതല ഉദ്ഘാടനവും ഞാറ്റുവേല കലണ്ടറിന്റെ പ്രകാശനവും പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റവും നടന്നു. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്നും അതിനനുസൃതമായ കാർഷിക രീതികൾ അവലംബിക്കണം.  കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം കൊടുക്കുന്ന ഒരു ജനതയ്ക്ക് വളരെയേറെ പ്രാധാന്യമുള്ളതാണ്  ഞാറ്റുവേല. തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം എല്ലായിടത്തും  എത്തിക്കണം. ഞാറ്റുവേല പ്രയോജനപ്പെടുത്തി സാധ്യമായ എല്ലായിടത്തും കൃഷി  ആരംഭിക്കണം.  ഓണക്കാലം  പച്ചക്കറികൾക്ക് വില കൂടുന്ന കാലമാണ്. അതിനെ പ്രതിരോധിക്കുവാനും വിഷമില്ലാത്ത പച്ചക്കറി ഭക്ഷിക്കാനും എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം.  ഓണാട്ടുകരയുടെ  കാർഷിക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്  ഓണാട്ടുകര  കേന്ദ്രീകരിച്ച് ഡിപിആർ ക്ലിനിക്, ബി2ബി മീറ്റ് എന്നിവ സംഘടിപ്പിക്കും.