njangalum krishiyilek have created a new farming culture in Kerala

കേരള സർക്കാറിന്റെ മൂന്നാം നൂറുദിന പദ്ധതികളുടെ ഭാഗമായി എയിംസ്പോർട്ടൽ ( മുഖേന 20000 കൃഷിക്കൂട്ടങ്ങളുടെ പഞ്ചായത്തുതല രജിസ്ട്രേഷൻ പൂർത്തീകരിച്ചു. മൂല്യവർദ്ധനമേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടേയും സേവനമേഖലയിലെ 200 യന്ത്രവല്കൃത കൃഷിക്കൂട്ടങ്ങളുടേയും സംസ്ഥാനതല പ്രവർത്തനം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ വച്ച് ആരംഭിച്ചു.

പഴം പച്ചക്കറി മേഖലയിൽ കേരളം സ്വയം പര്യാപ്തതിയിലേക്ക് നീങ്ങുകയാണ്. ചെറു ധാന്യങ്ങളുടെ കൃഷിയിലും ഗണ്യമായ ഉൽപാദന വർദ്ധനവ് ഉണ്ടായിട്ടുണ്ട്.വില സ്ഥിരത ഫണ്ട് 600 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. കാർഷിക ഉൽപന്നങ്ങളെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇത് കർഷകന് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാൻ സഹായകമാകും. ശാസ്ത്രീയമായ കൃഷിരീതിയും കാർഷിക ഉത്പന്ന ശേഖരണവും, സംസ്കരണവും വ്യാവസായിക പ്രാധാന്യമുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും സമയബന്ധിതമായി നടപ്പാക്കുകയും വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷൻ വഴി വിപണിയിൽ എത്തിക്കുകയും ചെയ്യുന്നത് കർഷകർക്ക് ഏറെ ഗുണം ചെയ്യും. കൃഷി വകുപ്പിന് പുറമേ 11 മറ്റ് ഡിപ്പാർട്ട്മെന്റുകളുടെ സേവനവും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും നവീന കൃഷി രീതികളും ഉത്പാദന വർദ്ധനവ് യാഥാർത്ഥ്യമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ കാർഷികരംഗത്ത് വൻ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. ഇതനുസരിച്ച് കർഷക സമൂഹം മാറേണ്ടതുണ്ട്. പുതിയ കാലത്തിന്റെ താൽപര്യത്തിന് അനുസരിച്ച് മൂല്യ വർധിത ഉൽപന്ന നിർമ്മാണവും വിപണനവും ചെയ്യാൻ ശ്രമിക്കും.

2023 ൽ 5000 ൽ പരം മൂല്യവർധിത ഉത്പന്നങ്ങൾ കൃഷിക്കൂട്ടങ്ങൾ വഴി ഉണ്ടാക്കും. 2026 ഓട്കൂടി ഇതിന്റെ ഭാഗമായി പുതിയ മൂന്നുലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ഓരോ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കൃത്യമായി വിപണനം ചെയ്യുന്നതിന് ആവശ്യമായ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്നതിൽ നിന്ന് അനവധി ഉൽപന്നങ്ങൾ നിർമ്മിക്കുന്ന രീതിയിലേക്ക് കൃഷിഭവൻ ഉയർന്നു കഴിഞ്ഞു. കേരളാഗ്രോ എന്ന ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണി കീഴടക്കുക തന്നെ ചെയ്യും. കൃഷിക്കാർക്കും പ്രത്യേകിച്ച് കാർഷിക മേഖലയ്ക്കും ഉജ്ജ്വലമായ ഒരു ഉണർവ് പകരുന്നതായിരിക്കും ഇത്.