Instead of grobags in agriculture department projects, promotion of nature-friendly methods

കൃഷിവകുപ്പ് പദ്ധതികളില്‍ ഗ്രോബാഗിന് പകരം ഇനി പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നത് പരിസരമലിനീകരണം ഉണ്ടാക്കുന്നതിനാലും ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാലും, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ കേരളത്തില്‍ നിരോധിച്ചിട്ടുള്ളതിനാലും ഇനിമുതല്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളില്‍ ഗ്രോബാഗുകള്‍ക്ക് പകരം പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ഗ്രോബാഗിന് പകരമായി മണ്‍ചട്ടികള്‍, കയര്‍ പിത് ചട്ടികള്‍, റീസൈക്കിള്‍ ചെയ്യാവുന്നതും കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ കണ്ടെയ്നറുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനായിരിക്കും പരിഗണന നല്‍കുക. കാര്‍ബണ്‍ തുലിത കൃഷിക്ക് സൗഹൃദമായ മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ കര്‍ഷകരെ സജ്ജരാക്കും.