വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 30 കോടി രൂപ അനുവദിച്ചു
2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് 30 കോടി രൂപ അനുവദിച്ചു. പദ്ധതിയില്‍ ആംഗങ്ങള്‍ ആയിട്ടുള്ള കര്‍ഷകര്‍ക്ക് DBT മുഖേന നേരിട്ട് അവരുടെ അക്കൗണ്ടില്‍ ആനുകൂല്യം നല്കുന്നതാണ്.
പ്രകൃതി ക്ഷോഭം മൂലം ഉണ്ടാകുന്ന വിള നാശത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് കൃഷി വകുപ്പ് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകരില്‍നിന്നും പ്രീമിയം സ്വരൂപിച്ചും സര്‍ക്കാര്‍ വിഹിതവും ഉള്‍പ്പെടുത്തിയാണ് ആനുകൂല്യം അനുവദിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. എല്ലാ കര്‍ഷകരും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകേണ്ടതാണ്.