Agricultural issues in Nedumangad constituency - A meeting of agriculture officials was convened

നെടുമങ്ങാട് മണ്ഡലത്തിലെ കാർഷിക പ്രശ്നങ്ങൾ-കൃഷി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

നെടുമങ്ങാട് മണ്ഡലത്തിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൃഷി കൂടുതൽ വ്യാപിപ്പിക്കുന്നതിനുമായി കൃഷി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മണ്ഡലത്തിലെ സാമാജികൻ കൂടിയായ ബഹു.ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ ആവശ്യപ്പെട്ടതനുരിച്ചാണ് യോഗം ചേർന്നത്. നെടുമങ്ങാടിനെ സമ്പൂർണ്ണ തരിശ്‌രഹിത മണ്ഡലമാക്കുന്നതിനും നാളീകേരവും ചക്ക, മാങ്ങ ഉൾപ്പെടെയുള്ള തനത്ഫലങ്ങളും കൂടുതൽ ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.