കേര പദ്ധതി:റബ്ബർ കർഷകർക്ക് പുനർനടീലിനു ധനസഹായം
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കിൽ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബർ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണ് തുക അനുവദിക്കുന്നത്. ഉത്പാദനക്ഷമത കുറഞ്ഞ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും, ഉല്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മുപ്പതിനായിരം ഹെക്ടറിലെ പുനർനടീലാണ് സംസ്ഥാനത്ത് പദ്ധതിയിലൂടെ ലക്ഷ്യ വെയ്ക്കുന്നത്. അമ്പതിനായിരത്തോളം റബ്ബർ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും. നിലവിൽ 25 സെന്റ് മുതൽ 5 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർ നടീലിനാണ് പദ്ധതിയിലുൾപ്പെടുത്തി ധനസഹായം നൽകുക. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ശാസ്ത്രീയ കൃഷിമുറകളിൽ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നൽകും. ഉല്പാദന ക്ഷമത കൂടിയ ഇനങ്ങളുപയോഗിക്കുന്നതിനാൽ കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യവർഷം അമ്പത്തയ്യായിരം, രണ്ടാം വർഷം ഇരുപതിനായിരം എന്ന രീതിയിലായിരിക്കും ധനസഹായം ലഭ്യമാക്കുക. ഇതോടൊപ്പം നിലവാരമുള്ള റബ്ബർ തൈകൾ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ 30 നഴ്സറികൾക്കു 6 ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും. താല്പര്യമുള്ള കർഷകർക്കും നഴ്സറികൾക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓൺലൈൻ പോർട്ടൽ (https://www.keraplantation.