കാർഷിക ബിരുദ കോഴ്സിന് കർഷകപ്രതിഭകൾക്കുള്ള സംവരണം വർദ്ധിപ്പിച്ചു
കേരള കാർഷിക സർവകലാശാല നടത്തുന്ന ബി.എസ്. സി ( ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിന് കർഷകപ്രതിഭകൾക്കുള്ള സംവരണം വർദ്ധിപ്പിച്ചു. മികച്ച വിദ്യാർത്ഥി കർഷകർക്ക് കൃഷിവകുപ്പ് നൽകുന്ന “കർഷക പ്രതിഭ” സംസ്ഥാനതല അവാർഡ് ജേതാക്കൾക്കാണ് ഈ അവസരം ലഭിക്കുക. നിലവിലുള്ള ഒരു വിദ്യാർത്ഥിക്ക് അനുവദിച്ചിരുന്ന സീറ്റാണ് രണ്ട് സീറ്റായി വർദ്ധിപ്പിച്ചത്. ഈ അദ്ധ്യയന വർഷം മുതൽ തന്നെ വർദ്ധിപ്പിച്ച സീറ്റിലേക്കും അഡ്മിഷൻ എടുക്കും. സർക്കാർ നിയോഗിച്ചിട്ടുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.