കർഷക ഭാരതി അവാർഡിന് ജേർണലിസ്റ്റുകൾക്ക് അപേക്ഷിക്കാം
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ മാധ്യമ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള കർഷക ഭാരതി അവാർഡിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിലൂടെ കാർഷിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന ഏറ്റവും മികച്ച ഫാം ജേർണലിസ്റ്റിനാണ് പുരസ്കാരം നൽകുന്നത്. വ്യക്തികളുടെ നാമനിർദേശം മാത്രമേ പരിഗണിക്കുകയുള്ളു. ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കുകയില്ല. അച്ചടി മാധ്യമം, ദ്യശ്യ മാധ്യമം, നവ മാധ്യമം എന്നീ 3 വിഭാഗങ്ങളായാണ് പുരസ്‌കാരം നൽകുന്നത്. നോമിനേഷൻ തീയതി മുതൽ പുറകോട്ട് ഒരു വർഷത്തെ സംഭാവനകളാണ് പ്രധാനമായും പരിഗണിക്കുന്നത്. അപേക്ഷകൾ ജൂലൈ 11 ന് മുൻപ് പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം-3 വിലാസത്തിൽ ലഭിക്കണം. അപേക്ഷയും വിശദാംശങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് keralaagriculture.gov.in, fibkerala.gov.in.