മണ്ഡലം

ചേർത്തല

കേരളത്തിലെ 140 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ചേർത്തല നിയമസഭാ മണ്ഡലം. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 7 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം സിപിഐയിലെ പി.പ്രസാദാണ് നിലവിലെ എംഎൽഎ.