നമ്മുടെ നെല്ല് നമ്മുടെ അന്നം

നെൽകൃഷിക്ക് പ്രാധാന്യം നൽകികൊണ്ടുളള ‘നമ്മുടെ നെല്ല് നമ്മുടെ അന്നം’ എന്ന മുദ്രാവാക്യത്തോടെ ഒരു വർഷക്കാലം നെൽവർഷമായി ആചരിക്കുകയാണ്. 100 കർമ്മപരിപാടികൾ ഇതിൽ ഉൾപ്പെടുത്തി. 3000 ഏക്കറിൽ കരനെൽകൃഷി ഉൾപ്പെടെ 15,000 ഏക്കർ തരിശുനിലങ്ങൾ നെൽകൃഷിയിൽ കൊണ്ടുവരാൻ കഴിഞ്ഞു. വിമാനത്താവളത്തിന്റെ പേരിൽ ഇല്ലാതാക്കാൻ ശ്രമിച്ച ആറ•ുന്മുളയിൽ252 ഏക്കർ നെൽകൃഷി, ടൂറിസം വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ ശ്രമിച്ച മെത്രാൻ കായലിൽ 300 ഏക്കർ നെൽകൃഷി, രണ്ട് ദശാബ്ദങ്ങളായി തരിശുകിടന്ന റാണി-ചിത്തിര കായലിൽ 500 ഏക്കർ നെൽകൃഷി എന്നിവ തുടങ്ങാനായത് പ്രധാന നേട്ടങ്ങളാണ്.

വിഷരഹിതനാടൻ പച്ചക്കറികൾ ജനങ്ങളിലെത്തിക്കുന്നതിന് സർക്കാർ വളരെയധികം ശ്രദ്ധ ചെലുത്തി. ഉത്പാദകർക്കും ഉപഭോക്താക്കൾക്കും ഒരു പോലെ ഗുണം ഉറപ്പുവരുത്തിക്കൊണ്ട് ഓണസമൃദ്ധി – 16, വിഷുക്കണി – 2017 തുടങ്ങി രണ്ട് പഴം-പച്ചക്കറി സംഭരണവിപണന മേളകൾ വൻ വിജയത്തിലെത്തിച്ചു. 10 ശതമാനം അധികവില നൽകി കർഷകരിൽ നിന്നും സംഭരിച്ച നാടൻ പച്ചക്കറികൾ 30 ശതമാനം വിലകുറച്ച് ലഭ്യമാക്കി. ഓണത്തിന് 1350 പച്ചക്കറി വിപണികളിലൂടെയും വിഷുവിന് 1096 വിപണികളിലൂടെയും പച്ചക്കറികൾ വിപണനം നടത്തി. കേരള ഓർഗാനിക് എന്ന പേരിൽ നല്ലകൃഷി മുറകൾ (ഏീീറ അഴൃശരൗഹൗേൃമഹ ജൃമരശേരല)െ പാലിച്ചു ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൃഷിചെയ്ത വിഷരഹിത ഉത്പന്നങ്ങൾ ഇക്കഴിഞ്ഞ വിഷുവിന് വിപണിയിലെത്തിച്ചു.
കർഷകപെൻഷൻ 2016 ജൂൺ ഒന്നു മുതൽ 600 രൂപയിൽ നിന്നും 1,000 രൂപയായി വർധിപ്പിച്ചു. ഒരു ബാങ്കുപോലും ഇല്ലാതിരുന്ന വട്ടവടയിൽ കർഷകർക്കായി കേരളഗ്രാമീൺ ബാങ്കും എ.ടി.എമ്മും യാഥാർഥ്യമാക്കുകയും കർഷകർക്ക് ഹരിതകാർഡും നൽകി. മൂന്ന് ലക്ഷം രൂപ വരെ വായ്പ ഇതുമുഖേന ലഭ്യമാകും.

വിള ഇൻഷുറൻസ്പദ്ധതി പുനരാവിഷ്‌കരിച്ച് നടപ്പിലാക്കയതിലൂടെ മൂലം നഷ്ടപരിഹാര തുകയിൽ ഇരട്ടി മുതൽ പത്തിരട്ടി വരെയുളള വർധന കർഷകർക്ക് ലഭിക്കുന്നു.

‘ഒറ്റ നോട്ടത്തിൽ

‘ഹരിത കേരളം പദ്ധതി’യുടെ’ഭാഗമായി കാർഷിക അനുബന്ധ മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് ‘സുജലം സുഫലം’ എന്ന പേരിൽ കാർഷികമേഖലകളിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചതിലൂടെ നിരവധി തരിശു നിലങ്ങളിൽ കൃഷിയിറക്കുവാൻ സാധിച്ചു.

സമഗ്ര നാളികേര കൃഷിവികസനത്തിനായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പിലാക്കുവാനായി 500 ഹെക്ടർ വിസ്തൃതിയുള്ള കേരഗ്രാമങ്ങൾ സംസ്ഥനത്തുടനീളം രൂപീകരിച്ചു. സംയോജിത തെങ്ങ് കൃഷി പരിപാലന മുറകൾ അവലംബിച്ച് ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടി മാറ്റി പുതിയത് നടുന്നതിനും പരിപാലിക്കുന്നതിനുമായി 11,978 ഹെക്ടർ സ്ഥലത്ത് 2994 ലക്ഷം രൂപ 2017-18 സാമ്പത്തിക വർഷം വിനിയോഗിക്കുകയും ചെയ്തു.

തരിശായി കിടന്ന കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ-ആവളപ്പാണ്ടി പ്രദേശത്ത് മൂന്ന് പതിറ്റണ്ടിന് ശേഷം 1100 ഏക്കർ പാടം കതിരണിഞ്ഞു. ചൂർണിക്കരയിൽ 15 ഏക്കർ തരിശ് കതിരണിഞ്ഞു. കണിമംഗലത്ത് 220 ഹെക്ടർ നെൽകൃഷി. കീഴ്മാട് പാടശേഖരത്തിൽ 30 ഏക്കർ തരിശുനിലം കൃഷിയിറക്കി.

വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭതങ്ങൾ മൂലം വിളനാശം സംഭവിച്ച കർഷകർക്ക് 2012 മുതലുള്ള നഷ്ടപരിഹാര തുക കുടിശ്ശിക നൽകുന്നതിനായി 52.00 കോടി രൂപ അടിയന്തിര സഹായമായി അനുവദിച്ചു. വിദഗ്ദ്ധ തൊഴിലാളികളുടെയും യന്ത്രസാമഗ്രികളുടെയും സേവനം സമയബന്ധിതമായി കർഷകർക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് പുതുതായി 20 അഗ്രോ സർവീസ് സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരമേറ്റശേഷം നടത്തിയ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളുടെ ഫലമായി കേരളത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് കമ്പോളവിലയേക്കാൾ ഉയർന്ന വില നൽകി ഹോർട്ടികോർപ്പ് വഴി ന്യായവിലക്ക് പൊതുജനങ്ങൾക്ക് നൽകുന്നതിന് സാധിച്ചു. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വേൾഡ് മാർക്കറ്റിനോട് ചേർന്ന് ജില്ലാ സംഭരണകേന്ദ്രം ആരംഭിച്ചു. കൊല്ലം ഏരൂരിൽ 500 പേർക്കിരിക്കാവുന്ന ‘പാം വ്യൂ’ കൺവെൻഷൻ സെന്റർ പൂർണതോതിൽ ജനങ്ങൾക്ക് തുറന്നു കൊടുത്തു. മായമില്ലാതെ ‘കുട്ടനാടൻ റൈസി’ ന്റെ വിപണകേന്ദ്രങ്ങൾ കോട്ടയം, ഏരൂർ, ചിതറ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. 5000 ടൺ നെല്ല് സംഭരിക്കുന്ന സൈലോ നിർമാണം പൂർത്തിയാക്കി. എണ്ണപ്പന ആവർത്തനകൃഷി പുനരാരംഭിച്ചു.

ലക്ഷ്യം

നെൽകൃഷി മൂന്ന് ലക്ഷം ഹെക്ടറിൽ വ്യാപിപ്പിക്കുന്നതിന് ബൃഹത് പദ്ധതി.പാടശേഖരങ്ങളിൽ സംഘകൃഷിവ്യാപനം.പാടശേഖരങ്ങൾക്ക് ജി.എ.പി. സർട്ടിഫിക്കേഷൻ. തൊഴിലുറപ്പ്, കുടുംബശ്രീ സഹായത്തോടെ തരിശ് നില കൃഷി വ്യാപിപ്പിക്കും.10,000 ഹെക്ടറിൽ കരനെൽകൃഷി. കുട്ടനാട്, ഓണാട്ടുകര, പൊക്കാളി, കോൾ പാലക്കാട്, വയനാട്, കൈപ്പാട് എന്നിവിടങ്ങളിൽ നെൽകൃഷിക്ക് പ്രത്യേക കാർഷിക മേഖല. തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ്പ് പ്രോസസിങ്ങുമായി സഹകരിച്ച് സാധ്യമായ പാടശേഖരങ്ങളിൽ മിനി റൈസ് മില്ലുകൾ സ്ഥാപിക്കും. നഗരപ്രദേശങ്ങളിലെ നെൽകൃഷി വികസനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ 100 ലക്ഷം രൂപ. ചെറു ധാന്യങ്ങളുടെ കൃഷി വ്യാപനത്തിനായി പ്രത്യേകം പദ്ധതികൾ, ആദിവാസി മേഖലകളിലെ കൃഷി വികസനത്തിനായി 200 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതി .

പാരമ്പര്യ വിത്തിനങ്ങളുടെ ശേഖരണവും കൃഷി വ്യാപനവും പ്രധാന ലക്ഷ്യം. ട്രാവൻകൂർ ശർക്കര, മറയൂർ ശർക്കര തുടങ്ങി പ്രാദേശിക പ്രാധാന്യമുള്ള ഉത്പന്ന നിർമ്മാണത്തിനായി പദ്ധതികൾ. 50000 ഹെക്ടറിൽ അധികമായി പച്ചക്കറി കൃഷി വ്യാപിപ്പിക്കും. പാരമ്പര്യ വിത്തുകളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി പ്രത്യേക പദ്ധതി. ജൈവ ഉത്പാദനോപാധികളുടെ കൃഷിയിട നിർമ്മാണത്തിനായി പ്രത്യേക പദ്ധതികൾ. വട്ടവട-കാന്തല്ലൂർ, കിഴക്കൻ പാനക്കാട് മേഖല, കഞ്ഞിക്കുഴി, ചേർത്തല, പഴയന്നൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പച്ചക്കറി ഉത്പ്പാദന കമ്പനികൾ രൂപീകരിക്കാൻ പ്രത്യേക പദ്ധതി. ഓരോ ബ്ലോക്കിലും പച്ചക്കറി കൃഷിക്ക് പ്രദർശനത്തോട്ടം ആരംഭിക്കും.

കേരകൃഷി വികസനത്തിനായി 45 കോടിയുടെ പദ്ധതികൾ. സി.പി.സി.ആർ.ഐ-യുമായി സംയോജിച്ച് പദ്ധതിയധിഷ്ഠിത വികസന മാതൃകകൾ അവതരിപ്പിക്കും. പച്ചത്തേങ്ങ സംഭരണം ഊർജ്ജിതപ്പെടുത്തും. സുഗന്ധവിളകളുടെ വികസനത്തിന് ഇടുക്കി ജില്ലക്ക് പ്രത്യേക പദ്ധതികൾ. ജൈവ ഉത്പാദന ഉപാധികളുടെ വികസനത്തിന് 100 ലക്ഷം രൂപ. ആദിവാസി മേഖലകളിലെ ഔഷധ സസ്യങ്ങളുടെ വ്യാപനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും.