പരമാവധി കാര്‍ഷിക സ്വയംപര്യാപ്തതയുണ്ടാക്കുക, വിഷമുക്തമായ കാര്‍ഷികോല്‍പന്നങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം ഉറപ്പാക്കാനും കാര്‍ഷിക പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുകയുമാണ്. നെല്‍കൃഷിയുടെ വ്യാപനത്തിനും പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉമ്ടാക്കാനുള്ള നടപടികളും സര്‍ക്കാര്‍ പരിഗണിക്കുകയാണ്.

ശരിയായ തുടക്കം
 • കരനെല്‍കൃഷി 2,500 ഹെക്ടറില്‍ ആരംഭിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി ഹെക്ടറിന് 10,000 രൂപ സഹായവും സൗജന്യമായി വിത്തും നല്‍കി.
 • സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളിലും കാര്‍ഷിക രംഗത്ത് ഡാറ്റാ ബാങ്ക്  സമയബന്ധിതമായി പൂര്‍ത്തീകരിച്ചു.
 • കൃഷിക്ക് അനുയോജ്യമായതും തരിശിട്ടിരുന്നതുമായ കായല്‍ ഉള്‍പ്പെടെയുള്ള നെല്‍പ്പാടങ്ങളില്‍ നെല്‍കൃഷി പുനരാരംഭിക്കുന്ന നടപടികള്‍. അഞ്ചു വര്‍ഷം കൊണ്ട് നെല്‍കൃഷിയുടെ വിസ്തീര്‍ണം മൂന്നു ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപരിപാടികള്‍.
 • കേരളത്തിന്റെ സ്വന്തമായ പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നതിന് വവിത്ത് ബാങ്ക് സ്ഥാപിക്കുന്നതിന് നടപടി.
 • ഓണക്കാലത്ത്  ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിച്ച് വിപണിയിലെത്തിക്കുന്നതിന് നടപടി.
 • സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ ചുരുങ്ങിയത് 10 ശതമാനമെങ്കിലും അധികവില നല്‍കി സംഭരിച്ച് സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 13 വരെയുള്ള കാലയളവില്‍  1,350 വിപണികള്‍ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിച്ചു.
 • മറയൂര്‍ ശര്‍ക്കര ബ്രാന്‍ഡഡ് ഉത്പന്നവുമായി പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനും കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു.
 • ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെട്ട പദ്ധതികളിലൂടെ 2,028 ഹെക്ടര്‍ പ്രദേശത്ത് വിവിധ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. 16,500 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 2,000 ല്‍പ്പരം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം.
 • സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് തരംതിരിച്ച് വിതരണം നടത്തുന്നതിന് നടപടി.
 • 22,800 മെട്രിക് ടണ്‍ നാളികേരം സംഭരിച്ചു. 3.39 കോടിയുടെ കുടിശിക വിതരണം ചെയ്തു.
ശരിയായ ലക്ഷ്യം
 • ഹൈടെക് പച്ചക്കറി കൃഷി ആരംഭിക്കും.
 • കശുമാങ്ങ ജ്യൂസ് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കും.
 • കാക്കനാട് ആധുനികനിലവാരത്തിലുള്ള കര്‍ഷക പരിശീലനകേന്ദ്രം സ്ഥാപിക്കുന്നതിന് അനുമതിയായി.
 • പച്ചക്കറി വ്യാപന പദ്ധതി, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനം, മണ്ണ് പരിശോധിച്ചുള്ള വളപ്രയോഗം എന്നീ പദ്ധതികള്‍ നടപ്പിലാക്കും.
 • തിരുവനന്തപുരം നെടുമങ്ങാട് 1.09 കോടി രൂപ ചെലവില്‍ 1200 മെട്രിക് ടണ്‍ ശേഷിയുള്ള ഗോഡൗണ്‍  നിര്‍മാണം പൂര്‍ത്തിയാക്കും.
 • ആലപ്പുഴയില്‍ 73 ലക്ഷം ചെലവില്‍ 1025 മെട്രിക് ടണ്‍ കപ്പാസിറ്റിയുള്ള ഗോഡൗണ്‍ പൂര്‍ത്തിയാക്കും.
 • കാസര്‍കോട് പടന്നക്കാട് 1800 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണ്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു.
 • കൊച്ചി പുതുവൈപ്പിന്‍ കണ്ടെയ്‌നര്‍ പ്രൈവറ്റ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് പദ്ധതി
 • നെടുമ്പാശേരി വിമാനത്താവളം വഴി പച്ചക്കറി കയറ്റുമതി ലക്ഷ്യമിട്ട് പായ്ക്ക് ഹൗസ് ആരംഭിക്കുന്നതിന് പദ്ധതി.